ഭോപ്പാല്‍ : കല്യാണം ഉറപ്പിച്ചതിന് ശേഷം ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകനെ മാതാപിപിതാക്കളും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രാമകൃഷ്ണ സിംഗ് എന്ന 25കാരനെയാണ് വീട്ടുകാര്‍ തല്ലിക്കൊന്ന് വലിച്ചെറിഞ്ഞത്. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ സമീപത്തെ പുഴയില്‍ നിന്ന് രാമകൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കള്‍ പിടിയിലായത്. ജനുവരി അഞ്ചിനാണ് മൃതദേഹം കിട്ടിയത്. മൂന്ന് ദിവസം മുമ്പ് മുതല്‍ ഇയാളെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൊലപാതകത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിതാവ് ഭീമന് സിംഗ് അമ്മ ജമുനാ ഭായ് സഹോദരി കൃഷ്ണാ ഭായ് എന്നിവര്‍ കുറ്റം സമ്മതിച്ചു. വിവാഹം നിശ്ചയിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ഇയാള്‍ മൊബൈലില്‍ നിരന്തരം ചാറ്റ് ചെയ്യുന്നത് കണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി. തൊഴില്‍ രഹിതനായ മകന് മുഴുവന്‍ സമയവും മൊബൈലില്‍ നോക്കിയിരിക്കുന്നതിലുള്ല ദേഷ്യവും കൊലപാതകത്തിലെത്തിച്ചു. ജനുവരി രണ്ടിന് മകനുമായി പിതാവ് ഭീമന് സിംഗ് വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ മകനെ തല്ലുകയും ഉന്തുകയും തല ചുമരില്‍ പിടിച്ച് ഇടിക്കുകയും ചെയ്തു. പിന്നീട് മകന് മരിച്ചുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യയുടെയും മകളുടെയും സഹായത്തോടെ കൈ കാലുകള്‍ കെട്ടി മൃതദേഹം ഭീമന് സിംഗ് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.