മുംബൈ : അടുത്ത സീസണിലെ ഐപിഎൽ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ കൈവിട്ട് ടീമുകൾ. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ചെന്നൈയും ഓപ്പണർ പൃഥ്വി ഷോയെ ഡൽഹിയും ആന്ദ്രെ റസലിനെ കൊല്‍ക്കത്തയും റിലീസ് ചെയ്യും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയും ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലേലത്തിന് മുമ്പ് പുറത്താകുമെന്നാണ് സൂചന. കഴിഞ്ഞ സീസണൊടുവില്‍ വിരമിച്ച അമ്പാട്ടി റായുഡു, ന്യൂസിലന്‍ഡ് പേസര്‍ കെയ്ൽ ജാമിസൺ അടക്കം ആറ് താരങ്ങളെയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ ഒഴിവാക്കുക. സിസാന്ദ മഗാല, സിമ്രന്‍ജീത് സിംഗ്, ഷെയ്ക് റഷീദ് എന്നിവരെയാണ് ചെന്നൈ ഒഴിവാക്കുക. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പുറമെ യുവതാരം പൃഥ്വി ഷാ, മനീഷ് പാണ്ഡെ, ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാൻ, ദക്ഷിണാഫ്രിക്കയുടെ ലുംഗി എൻഗിഡി, റിപൽ പട്ടേൽ എന്നിവരെ ഡൽഹിയും ഒഴിവാക്കും.