തിരുവനന്തപുരം: എ ഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മൗനത്തെ അപലപിച്ചും, മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെ പരിഹസിച്ചും രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിർബന്ധമില്ല.എഐ കരാർ റദ്ദാക്കി ജുഡിഷ്യൽ അന്വേഷണം വേണം.ഒരു വിജിലൻസ് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ സെക്രട്ടറിയുടെ അമ്പേഷണം ആർക്കു വേണം.പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികൾ കൊള്ള ലാഭം ഉണ്ടാക്കുമ്പോൾ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും? കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടരേഖകൾ എ കെ ബാലൻ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു.എന്നിട്ടും എന്താണ് തെളിവെന്ന് ചോദിക്കുന്നു.കണ്ണടച്ച് ഇരുട്ടാക്കുന്നു.232 കോടിയുടെ പദ്ധതി 68 കോടിക്കു കഴിയുമെന്ന് ലൈറ്റ് മാസ്റ്റർ എംഡി വെളിപ്പെടുത്തി കഴിഞ്ഞു.എസ്ആര്‍ഐടിക്ക് ടെണ്ടർ ലഭിച്ചത് ക്രമവിരുദ്ധമാണെന്ന് തെളിവു സഹിതം പുറത്തു വിട്ടിട്ടും എന്തേ നിഷേധിക്കാത്തത്- ചെന്നിത്തല ചോദിച്ചു.
ബൂട്ട് സ്കീം അനുവിറ്റി സ്കീമിലേക്ക് ആരാണ് മാറ്റിയത്?.കോർ ഏരിയയിൽ ഉപകരാർ പാടില്ലെന്ന ടെണ്ടർ വസ്തുത പാലി ച്ചില്ല.പ്രസാഡിയോ കമ്പനിയിലെ 99 ശതമാനം ഷെയർ ഉള്ള സുരേന്ദ്രകുമാർ സിപിഎം സഹയാ ത്രികനാണ് അത്ഭുതകരമായ വളർച്ചയാണ് കമ്പനിക്കുള്ളത്.500 % വർദ്ധനവുണ്ടായെന്ന് കമ്പനി പറയുന്നു അമിത് ഷായുടെമകൻ്റെ കമ്പനിക്ക് ഇതിന് മുമ്പ് രാജ്യത്ത് 900 % വളർച്ച യുണ്ടായെന്നാണ് മാധ്യമ റിപ്പോർട്ട്.കാലിക്കറ്റിലെ ഉപകരാറിലൂടെ പ്രസാദിയോക്ക് ക്യാമറ കരാർ കിട്ടി ഇതൊന്നും ബാലൻ അറിഞ്ഞില്ലേ?.ഇനിയും തെളിവ് ആവശ്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു