കോഴിക്കോട് : പോലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം-പോലീസ് ഒത്തുകളിയെന്ന് ആരോപിച്ചാണ് മാർച്ച്. പോലീസ് ബാരിക്കേഡ് പ്രവർത്തകർ അഴിച്ചുമാറ്റി. പോലീസിന് നേരെ കുപ്പി എറിഞ്ഞു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. മനാഞ്ചിറയിൽ സംഘർഷ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തായാറാവുന്നില്ല.