• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാനൂരിൽ കുട്ടികൾ നിന്നത് വെയിലത്തായിരുന്നില്ല, കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ല; മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
December 1, 2023 : 12:33 pm
0
A A
0
പ്രതിപക്ഷ നേതാവിന്റെ ഭീഷണി ജനാധിപത്യ വിരുദ്ധം; പറവൂര്‍ നഗരസഭ ഫണ്ട് പിന്‍വലിച്ച നടപടിയില്‍ വി ഡി സതീശനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാ​ഗമായി കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ കുട്ടികളെ നിന്നത് വെയിലത്ത്‌ ആയിരുന്നില്ല. ഹൈക്കോടതി ഏത് വിവരത്തെ അടിസ്ഥാനമാക്കിയാണ് പരാമർശം നടത്തിയതെന്ന് അറിയില്ല. കുട്ടികൾ കുട്ടികളുടെ വികാരപ്രകടനം നടത്തുമല്ലോ. യാത്രയ്ക്കിടെ മറ്റെവിടേ നിന്നും സ്കൂളിൽ നിന്ന് കുട്ടികളെ എത്തിച്ചിട്ടില്ല. യാത്ര കാണാനും അഭിവാദ്യം ചെയ്യാനും കുട്ടികൾക്കും താല്പര്യമുണ്ട്. പിള്ള മനസ്സിൽ കള്ളമില്ലെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിക്കുന്നു.

നവകേരള സദസുകളിൽ സിപിഐഎമ്മുകാർ മാത്രമല്ല, നാടിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. അങ്ങനെ വരുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും, അവർ വരുന്നുണ്ടെങ്കിൽ നാടിനോട് പ്രതിബദ്ധത ഉള്ളതുകൊണ്ടാണ്. രാജ്ഭവന് ഡെന്റൽ ക്ലിനിക്ക് വേണമെന്ന് ഗവർണർ പറഞ്ഞു. അനുവദിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. അതിന്റെ നീരസം ചിലപ്പോൾ ഗവർണർക്ക് ഉണ്ടാകും. പദവിക്ക് അനുസരിച്ചല്ലേ ആളുകൾ പ്രവർത്തിക്കേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ കേരളം കോടതിയെ സമീപിക്കില്ല. കോടതി വിധിയെ അംഗീകരിക്കും.

കണ്ണൂർ സർവ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയല്ല. ഈ വിധി സർക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിൽ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്.

സെർച്ച് കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനർ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരമാണെന്നും നിയമപ്രകാരമാണെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
അത് പൂർണമായും സുപ്രിം കോടതിയും ശരിവെക്കുകയാണ്. സുപ്രീം കോടതി മുൻപാകെ നൽകിയ ഹർജിയിൽ ഗവർണർ ഒന്നാം കക്ഷിയായിരുന്നു. ഗവർണറുടേത് വിചിത്രമായ നിലപാടാണ്.

വിസി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായി അല്ല കണ്ണൂർ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലർ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാൻസലറെ കുറിച്ചാണ് കോടതിയിൽ പ്രതികൂല പരാമർശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ?. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഗവർണർ ഓർക്കണം.

സുപ്രീം കോടതി വിധി എങ്ങനെയാണ് വന്നത്. നിയമിച്ച ചാൻസിലർ തന്നെയാണ് പറയുന്നത് ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന്. സമ്മർദ്ദത്തിന് വഴങ്ങിയാണ് നിയമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ആരിഫ് മുഹമ്മദ്‌ ഖാന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേരാത്തതാണ്. എന്തൊരു പ്രസ്ഥാവനയാണിത്.

സുപ്രിംകോടതി വിധി സർക്കാരിനെതിരാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കോടതി വിധി തന്നെ വായിച്ച് നോക്കിയാൽ മതി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ഗോപിനാഥ് രവീന്ദ്രനെ ഇവിടെ നിന്ന് തുരത്തണമെന്ന കാര്യത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ തുറന്നുപറയുന്ന ആളാണ്‌ വിസി. പ്രതിപക്ഷം ഇക്കാര്യത്തിൽ ഇത്ര സന്തോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ 10 ലക്ഷം രൂപ പിഴ; പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

Next Post

യുപിയിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുപിയിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി

യുപിയിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകൾ; യുപിയെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

മരണക്കിണറിലെ സൈക്കിൾ അഭ്യാസി കാർണിവൽ ഷെഡിൽ മരിച്ച നിലയിൽ

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

കേസ് സങ്കീർണ്ണം, പ്രതികളിലേക്ക് എത്താൻ വൈകുന്നതിന് കാരണമതാണ് : മന്ത്രി കെ.എൻ ബാലഗോപാൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മണൽ കോൺട്രാക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In