തിരുവനന്തപുരം : എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് 157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് അനുവദിച്ചിട്ട് ഒന്നു പോലും കേരളത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് ഇല്ലാത്ത സംസ്ഥാനമാണല്ലോ കേരളം. അർഹതയില്ലെന്ന് ഒരു മാനദണ്ഡ പ്രകാരവും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസിനായി ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു. കാത്തിരിക്കാമെന്നല്ലാതെ എന്ത് ചെയ്യാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എയിംസ് എപ്പോൾ അനുവദിക്കും എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മറുപടി നൽകിയില്ല.