തിരുവനന്തപുരം : മുഖ്യമന്ത്രിക്കും സർക്കാരിനെതിരെയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി ആണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സഹകരണ മേഖലയിൽ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജന സദസ് നടത്തിയിട്ടും കാര്യമില്ലെന്നും എക്സിക്യൂട്ടിവീൽ വിമർശനം ഉയർന്നു.