കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിക്ക് വിവാഹം നടന്നത്. സംഭവത്തില്‍ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് ജില്ലാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി അറിയിച്ചു. ശൈശവ വിവാഹത്തിന് നേതൃത്വം നൽകിയ എല്ലാവരും നിയമ നടപടിക്ക് വിധേയരാകണമെന്നും സംഭവത്തില്‍ പൊലീസിന്റെ ഉൾപ്പെടെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജില്ലാ ശിശു വികസന ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.