കാസര്‍ഗോഡ്: മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്. വലിയപറമ്പ് സ്വദേശി ഷാജിയെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14നാണ് മൂന്നര വയസുള്ള പെണ്‍കുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. അതേസമയം കഴിഞ്ഞയാഴ്ച പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ഒരാഴ്ച്ച മുമ്പ് ശിക്ഷിച്ചത്.