ബെയ്‌ജിങ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 മരണം. 14 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഭൂചലനമുണ്ടായത്. സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.
2008ൽ ഇവിടെ 7.9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് 90,000 ആളുകൾക്ക് ജീവൻ നഷ്‌ടമായി. എണ്ണൂറിൽ പരം ദുരന്തസേനാ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനം നടത്തിവരുന്നു. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക ദൗത്യസേനയെ അയച്ചതായും അധികൃതർ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.