• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ചൈനീസ് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയിട്ടില്ല, ഇന്ത്യയുടെ ആശങ്ക പ്രധാനം’; നയം വ്യക്തമാക്കി ശ്രീലങ്ക

by Web Desk 06 - News Kerala 24
September 26, 2023 : 9:29 am
0
A A
0
‘ചൈനീസ് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയിട്ടില്ല, ഇന്ത്യയുടെ ആശങ്ക പ്രധാനം’; നയം വ്യക്തമാക്കി ശ്രീലങ്ക

കൊളംബോ: ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാൻ ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ ചൈനീസ് കപ്പലിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബറിൽ ശ്രീലങ്കൻ തുറമുഖത്ത് ഷി യാൻ 6 എന്ന ചൈനീസ് ചാരക്കപ്പൽ നങ്കൂരമിടുമെന്ന് വാർത്ത പുറത്തുവന്നിരുന്നു. വിദേശ കപ്പലുകൾ സംബന്ധിച്ച് ശ്രീലങ്കക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഉണ്ടെന്നും ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി സുഹൃദ് രാജ്യങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെക്കാലമായി അതിന്റെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ നടപടിക്രമം പുറത്തിറക്കി. നടപടിക്രമം രൂപീകരിക്കുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടിയാലോചിച്ചിരുന്നെന്നും നടപടിക്രമം പാലിക്കുന്നില്ലെങ്കിൽ പ്രശ്‌നമുണ്ടെ്നനും അലി സാബ്രി എഎൻഐയോട് പറഞ്ഞു.

ചൈനീസ് കപ്പലായ ഷി യാൻ 6 ഒക്ടോബറിൽ നങ്കൂരമിടുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അനുമതി നൽകിയിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ ഉയർത്തുന്ന സുരക്ഷാ ആശങ്കകൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ അത് എപ്പോഴും പറഞ്ഞിട്ടുണ്ട്. ശ്രീലങ്ക ഉൾപ്പെടുന്ന മേഖല സമാധാനത്തോടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അലി സാബ്രി പറഞ്ഞു. വിദേശ കപ്പലുകൾക്കായി എസ്‌പി‌ഒ തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും പറഞ്ഞിരുന്നു.

നാഷണൽ അക്വാറ്റിക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് ഗവേഷണത്തിനായി ചൈനീസ് കപ്പൽ ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രതീക്ഷിക്കുന്നതായി ശ്രീലങ്ക ആസ്ഥാനമായുള്ള ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തരുന്നു. യുഎസ് അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രിയുമായുള്ള കൂടിക്കാഴ്ചയിൽ കപ്പലുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉന്നയിച്ചിരുന്നു. ചൈനയുടേത് ചാരക്കപ്പലാണെന്നാണ് ഇന്ത്യയുടെ വാദം.

ഷി യാൻ 6 ഒക്‌ടോബർ 26-ന് കൊളംബോ തുറമുഖത്ത് എത്തുമെന്നും നവംബർ 10 വരെ 17 ദിവസത്തേക്ക് ശ്രീലങ്കയുടെ തുറമുറങ്ങളിൽ പ്രവർത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചൈനയുടെ നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. നേരത്തെയും ചൈനീസ് ചാരക്കപ്പലുകൾ ലങ്കൻ തീരങ്ങളിലെത്തിയിരുന്നു. അന്ന് ഇന്ത്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിവരങ്ങൾ ചോർത്തലടക്കം ചൈനീസ് കപ്പലുകളുടെ അജണ്ടയിലുണ്ടെന്നായിരുന്നു അഭ്യൂഹം. 2022 നവംബറിൽ, ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചു. 2022 ഓഗസ്റ്റിൽ, ഇന്ത്യൻ പ്രതിഷേധങ്ങളെ അവഗണിച്ച്, മറ്റൊരു കപ്പൽ, യുവാൻവാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ഒരാഴ്ച നങ്കൂരമിട്ടു. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തന്ത്രപ്രധാനമായ തുറമുഖമാണ് ഹമ്പൻടോട്ട.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

Next Post

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

സൈനികന്‍ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സ്വയം? സംശയിച്ച് പോലീസ്

സൈനികന്‍ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സ്വയം? സംശയിച്ച് പോലീസ്

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു, ഏഴുപേർക്ക് പരിക്ക്

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

ജവാനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ പരാതി: എൽഡിഎഫിനും യുഡിഎഫിനുമെതിരെ വിമർശനവുമായി അനിൽ ആന്റണി

ബെം​ഗളൂരു ബന്ദ് ഭാ​ഗികം; ബസ്, ഓട്ടോ സർവ്വീസ് മുടങ്ങിയില്ല, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം

ബെം​ഗളൂരു ബന്ദ് ഭാ​ഗികം; ബസ്, ഓട്ടോ സർവ്വീസ് മുടങ്ങിയില്ല, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In