ദില്ലി: അറസ്റ്റിലായ ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം. ചാരവനിതകള്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താനെന്ന് കണ്ടെത്തി. ദില്ലിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകൾ തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വർഷമായി ചൈനീസ് ചാരവനിത ദില്ലിയിൽ കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലായത്.