കോഴിക്കോട്: കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തിന്‍ ശിബിരം ഇന്ന് സമാപിക്കും. അഞ്ച് ഉപസമിതികളായി തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചയോടെ ചേരുന്ന ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കും. തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പുതിയ നയരേഖയെ കുറിച്ചുള്ള കോഴിക്കോട് പ്രഖ്യാപനം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ നടത്തും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് പ്രധാന അജണ്ട. നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ തിരികെ പിടിക്കണമെന്ന നിർദേശങ്ങൾ ഉൾപ്പെടെ ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും ശിബിരത്തില്‍ പ്രഖ്യാപിക്കും.
സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസത്തെ ചിന്തന്‍ ശിബിറിൽ ചര്‍ച്ചയായിരുന്നു. കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലായിരുന്നു ചര്‍ച്ചകള്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചിന്തിന്‍ ശിബിരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കും.
കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയായി. കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചര്‍ച്ചയായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കലണ്ടറിനും രൂപം കൊടുത്തു. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടു.