• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു, 7500 പേർക്ക് രോഗം, നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം

by Web Desk 06 - News Kerala 24
January 12, 2024 : 12:30 pm
0
A A
0
കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു, 7500 പേർക്ക് രോഗം, നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം

ലുസാക്ക: സാംബിയയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കാരണം മരണം 300 കടന്നു. 7500ലധികം പേരാണ് ചികിത്സ തേടിയത്. ശുദ്ധ ജലത്തിനായി ആളുകൾ ഗ്രാമങ്ങളിലേക്ക് ചേക്കേറണമെന്ന് സാംബിയന്‍ പ്രസിഡന്‍റ് ഹകൈൻഡെ ഹിചിലേമ ആഹ്വാനം ചെയ്തു. ജനസാന്ദ്രതയുള്ള ചില നഗര പ്രദേശങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം കോളറ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നുവെന്ന് പ്രസിഡന്‍റ് പറഞ്ഞു. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ മതിയായ സ്ഥലവും തികഞ്ഞ ശുചിത്വവും ഉള്ള ഗ്രാമപ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണം. ഗ്രാമപ്രദേശങ്ങളിലെ വെള്ളം കൂടുതൽ ശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ ആയിരത്തിലധികം രോഗികളുള്ള ഹീറോസ് സ്റ്റേഡിയത്തിലെ കോളറ ട്രീറ്റ്‌മെന്‍റ് സെന്‍റർ ബുധനാഴ്ച ഹിചിലേമ സന്ദർശിച്ചു. ജലജന്യരോഗം തുടച്ചുനീക്കാന്‍ ചില നടപടികള്‍ കർശനമായി നടപ്പാക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. വ്യക്തമായ ലക്ഷ്യമില്ലാതെ പട്ടണങ്ങളിലേക്ക് ചേക്കേറിയവരുടെ വാസസ്ഥലങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങിയത് നിലവിലെ വൃത്തിഹീനമായ അവസ്ഥയ്ക്ക് ഒരു കാരണമാണെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ചില യുവാക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ പോയി കൃഷിയിറക്കുന്നതിനുപകരം പട്ടണങ്ങളിൽ ഒന്നും ചെയ്യാതെ ചുറ്റിനടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറിനു ശേഷം സാംബിയയില്‍ 7500ലധികം കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500ലധികം പുതിയ കേസുകളും 17 മരണങ്ങളും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സാംബിയയിലെ 10 പ്രവിശ്യകളിൽ എട്ടിലും രോഗം പടർന്നുപിടിച്ചു. അടുത്ത ദിവസങ്ങളിലായി ലോകാരോഗ്യ സംഘടന ഏകദേശം പത്ത് ലക്ഷം വാക്സിൻ ഡോസുകൾ അയയ്ക്കും.

ഗ്രാമങ്ങളിൽ നല്ല ഭൂമിയുണ്ട്, ശുദ്ധമായ വെള്ളമുണ്ട്. ഗ്രാമങ്ങളിൽ നല്ല വീടുകൾ നിർമ്മിക്കാം. അവിടെ മലിനീകരണമില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു. പട്ടണങ്ങളിൽ നിലവിലുള്ള ചേരികൾ നവീകരിക്കും. പുതിയവ ഉണ്ടാക്കുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളറ പടരാതിരിക്കാന്‍ അയല്‍രാജ്യങ്ങളായ മൊസാംബിക്കും സിംബാബ്‌വെയും നിരീക്ഷണം ശക്തമാക്കി.  മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ബാക്ടീരിയല്‍ രോഗമായ കോളറ പടരുന്നത്. ഛർദ്ദി, വയറിളക്കം എന്നിവ കാരണം കടുത്ത നിർജ്ജലീകരണം ഉണ്ടാകുന്നു. ഇതാണ് ആരോഗ്യനില അപകടകരമായ അവസ്ഥയില്‍ എത്തി മരണം സംഭവിക്കാന്‍ പ്രധാന കാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ കാലിയായി ഇക്വഡോറിലെ തെരുവുകൾ, ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മരിച്ചത് 14 പേർ

Next Post

ഒരു വർഷമായി അടച്ചിട്ട‌ കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഒരു വർഷമായി അടച്ചിട്ട‌ കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി

സ്ത്രീശക്തി SS 378 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

കൊല്ലത്ത് വിദ്യാർത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി, ആഭരണം കവർന്നു

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്,എംടി പറഞ്ഞത് കേന്ദ്രത്തിനെതിരെയെന്ന് ഇ.പി

ലോക നന്മയ്ക്കായി ഒന്നിക്കേണ്ട സമയം ; ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മോദി

അയോധ്യ പ്രതിഷ്ഠ ചടങ്ങ്: 'ഇന്ന് മുതൽ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കും': പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In