ന്യൂഡല്‍ഹി∙ പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും സിനിമ തിയറ്ററുകള്‍ക്കുള്ളില്‍ വച്ച് കഴിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി. ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും എത്തുന്നവര്‍ക്കു ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, തിയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്നു വ്യക്തമാക്കിയത്.
പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സിനിമ തിയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നും കോടതി വിലയിരുത്തി.