പത്തനംതിട്ട: നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ. പത്തനംതിട്ടയിലെ ഒരു കുടുംബമാണ് ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് ഇവർ വാഹനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയും തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. വീട്ടിലേക്ക് സാധനങ്ങൾ ഇറക്കാൻ ഇവർ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. നോക്കുകൂലി അനുവദിക്കില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് തൊഴിലാളികളുടെ നീക്കം.
നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്നും ഇത് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. ട്രേഡ് യൂണിയൻ തീവ്രവാദം തടയണമെന്നും നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.