തൃശൂർ : തൃശൂർ പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെ ആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മർദ്ദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപ്പെട്ടതോടെയാണ് സംഘർഷം ഉണ്ടായത്.