ദില്ലി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാക്കിയ രംഗോലി ചിലര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയതും സംഘര്‍ഷമുണ്ടായതും.തുടര്‍ന്ന് പരസ്പരം മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ക്യാമ്പസിനു പുറത്ത് പൊലീസിനെ വിന്യസിച്ചു. സംഘര്‍ഷം കൂടുതൽ ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കാത്തതിനാൽ പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു.