പാലക്കാട് : രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പോലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്.എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച് തടയാൻ നിന്നിരുന്ന പോലീസുകാർക്ക് നെയിം ബാഡ്ജ് ഉണ്ടായിരുന്നില്ല.