ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം, അനന്ത്നാഗ് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ രക്ഷാസേന ആറ് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ നൗഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഭീകരർ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നു കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. നാലു ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നു കശ്മീർ പോലീസിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചു വരികയാണ്.