തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകളിലെ അധ്യയന സമയം വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുവരെ സ്കൂളുകൾ ഉച്ചവരെയാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യയനം വൈകീട്ട് വരെ നീട്ടുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഈമാസം 14 മുതൽ ആരംഭിക്കും.