• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചരിത്രം തിരുത്തി; ക്ലോഡിയ ഷെയ്ൻബാം ആദ്യ മെക്സിക്കൻ വനിത പ്രസിഡന്റ്

by Web Desk 04 - News Kerala 24
June 3, 2024 : 3:02 pm
0
A A
0
ചരിത്രം തിരുത്തി; ക്ലോഡിയ ഷെയ്ൻബാം ആദ്യ മെക്സിക്കൻ വനിത പ്രസിഡന്റ്

മെക്സിക്കോ സിറ്റി
: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ​ഷെയ്ൻബാമിനെ തെരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിൽ ചരിത്ര വിജയമാണ് മെക്സിക്കോ സിറ്റി മുൻ മേയർകൂടിയായ 61കാരി കരസ്ഥമാക്കിയത്. ഞായറാഴ്ച നടന്ന തെര​​ഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ ക്ലോഡിയോ 58 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ വോട്ട് ​നേടിയതായി മെക്സിക്കോയുടെ ഔദ്യോഗിക തെര​െഞ്ഞടുപ്പ് അതോറിറ്റി വ്യക്തമാക്കി. മെക്സിക്കൻ ഇടതുപാർട്ടിയായ ‘മൊറേന’യുടെ സ്ഥാനാർഥിയായാണ് ഇവർ മൽസരിച്ചത്. മുഖ്യ എതിരാളിയും വ്യവസായ പ്രമുഖയുമായ സോഷിത് ഗാൽവേസി​നേക്കാളും 30 ശതമാനത്തിലേറെ വോട്ടുകൾക്കാണ് ക്ലോഡിയ മുന്നിട്ടു നിൽക്കുന്നത്.

നിലവിലെ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപസ് ഒബ്രഡോറിന്റെ പിൻഗാമിയായാണ് ഇവർ വരുന്നത്. 2018ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോൾ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി. മെക്സിക്കൻ രാഷ്ട്രീയത്തിലെ ‘കണ്ണാടി മേൽക്കൂര’ പൊട്ടിച്ചാണ് ക്ലോഡിയ അധികാരത്തിലേക്ക് നടന്നടുത്തതെന്ന് രാഷ്ട്രീയ വിചക്ഷണർ വിലയിരുത്തുന്നു. 200 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വനിത രാജ്യത്തെ നയിക്കാനെത്തുന്നത്.

മെക്സിക്കോയുടെ ‘നാലാമത്തെ പരിവർത്തനം’ അഥവാ 4Tഎന്ന പേരിലാണ് പ്രസിഡന്റ് ഒബ്രഡോറും അനുയായികളും ഇവരുടെ വരവിനെ ആഘോഷിക്കുന്നത്. 1810ലെ സ്വാതന്ത്ര്യപ്രാപ്തി, 1858ലെ ചർച്ചും രാഷ്ട്രവും വേർതിരിക്കപ്പെട്ട ‘നവീകരണ യുദ്ധം’, 1910ലെ മെക്സിക്കൻ ​വിപ്ലവം എന്നീ മുന്നേറ്റങ്ങൾക്കുശേഷമുള്ള നാലാമത്തെ ഘട്ടമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒബ്രഡോറിന്റെ പുരോഗമന സമീപനം തുടരുമെന്ന് ​ മുൻ ഊർജ്ജ ശാസ്ത്രജ്ഞ കൂടിയായ ക്ലോഡിയ ഉറപ്പു നൽകുന്നു. ‘നിങ്ങൾ തോൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നാണ് തന്റെ പ്രസംഗത്തിൽ അവർ വോട്ടർമാരോട് പറഞ്ഞത്.

ബൾഗേറിയയിൽനിന്നും മെക്സിക്കോയിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ് ​ക്ലോഡിയ. മെക്സിക്കോയിലും കാലിഫോർണിയയിലുമായി ഉന്നത പഠനം നടത്തിയ ഇവർ ഊർജ്ജ​ത്തെയും പരിസ്ഥിതിയെയും സുസ്ഥിര വികസനത്തെയും സംബന്ധിച്ചുള്ള 100 ലധികം ​ലേഖനങ്ങൾ രചിച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇന്റർ ഗവൺമെന്റൽ പാനലിലേക്കടക്കം സംഭാവനകൾ അർപ്പിച്ചു. ബി.ബി.സിയുടെ 2018ലെ ശക്തരായ 100 വനിതകളിലൊരാളായും ഇടംപിടിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

Next Post

220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി: അടുത്ത അഞ്ച് ദിവസം വ്യാപക മഴ സാധ്യത

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി: അടുത്ത അഞ്ച് ദിവസം വ്യാപക മഴ സാധ്യത

ബാക്ക് ടു സ്കൂൾ; പ്രവേശനോത്സവത്തിൽ ശ്രദ്ധനേടി വെളിച്ചം പുതു അധ്യയന പതിപ്പ്

ബാക്ക് ടു സ്കൂൾ; പ്രവേശനോത്സവത്തിൽ ശ്രദ്ധനേടി വെളിച്ചം പുതു അധ്യയന പതിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In