കൊല്ലം; കൊല്ലം ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം സമയബന്ധിതമായി നടപ്പാക്കാന്‍ ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിന് പൂര്‍ത്തിയാകും വിധം പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അധ്യക്ഷയായ യോഗം തീരുമാനിച്ചത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് നിയമതലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം സംസ്ഥാനത്ത് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍, മാലിന്യക്കൂനകള്‍, കവലകള്‍, ചെറു പട്ടണങ്ങള്‍, പൊതു ഇടങ്ങള്‍, അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ചന്തകള്‍, കമ്മ്യൂണിറ്റി ഹാള്‍, വിവാഹ മണ്ഡപങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍ മുതലായവ വൃത്തിയാക്കി വലിച്ചെറിയല്‍ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം.