മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു.