തിരുവനന്തപുരം> ഈ തെരഞ്ഞെടുപ്പിൽ കേരള ജനത രാഷ്ട്രീയ പ്രബുദ്ധത തെളിയിക്കുമെന്നും കെ സി വേണുഗോപാലിന് കാലാവധി കഴിയും വരെ രാജ്യസഭാംഗമായി തുടരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വേണുഗോപാൽ സ്വീകരിച്ച നിലപാട് വിവേകപൂർണമായോ എന്ന് പരിശോധിക്കപ്പെടണം. അഥവാ ജയിച്ചാൽ ബിജെപിക്കാണ് ഗുണമുണ്ടാവുക. രാജസ്ഥാനിൽ ഈ ഒരു സീറ്റിലേക്ക് മാത്രം തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്കാവും ജയം. അങ്ങിനെ ഒരു അവസ്ഥയുണ്ടാക്കരുതായിരുന്നു. എന്നാൽ, രാജ്യസഭാംഗത്വം നഷ്ടപ്പെടുമെന്ന ആശങ്ക അദ്ദേഹത്തിന് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.