കോഴിക്കോട്: ഇടതു മാധ്യമങ്ങൾക്ക് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ നിർവഹിക്കാനുള്ള ചുമതലകൾ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനിയുടെ 80ആം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യം ,ഒരുമ വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിന്‍റെ പരമാധികാരം അപകടപ്പെടുത്തുന്ന നീക്കങ്ങൾ നടക്കുന്നു. ഭരണഘടനയെ തകർക്കാൻ ഉള്ള നീക്കങ്ങൾ ഒരു ഭാഗത്തു നടക്കുന്നു. ഇത്തരം നീകങ്ങൾക്കെതിരെ കാവലാളായി മാറുക എന്നതാണ് ഇടതു മാധ്യമങ്ങളുടെ പ്രധാന ദൗത്യം.
വ്യത്യസ്തമായ രാഷ്ട്രീയ ബദൽ നയമാണ് കേരളം ഉയർത്തിപിടിക്കുന്നത്. ആ ബദലിനെ പ്രതീക്ഷയോടെ ആണ് രാജ്യം കാണുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിന്നാൽ മാത്രമേ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാവൂ. ഈ ബോധ്യം എല്ലാ മാധ്യമങ്ങൾക്കും ഉണ്ടാവേണ്ടതാണ്. പക്ഷെ രാജ്യത്തെ പല മാധ്യമങ്ങൾക്കും ഈ ബോധം ഇല്ല. വികസനത്തിന്‍റെ കാര്യത്തിൽ രാജ്യത്ത് ഏക ബദൽ ഇടതു പക്ഷം മാത്രം. വികസനത്തിന്‍റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താൻ നീക്കം. തീവ്രവലതുപക്ഷത്തിൻറെ അജണ്ടകളെ തിരിച്ചറിയാൻ വൈകരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.