• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു : മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
June 9, 2022 : 9:52 am
0
A A
0
ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : ക്യാംപസുകളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എൻ.എസ്.എസ്. വൊളന്റിയർമാരായി സേവനമനുഷ്ഠിച്ച 25 ലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതൽക്കൂട്ടാകും. എൻ.എസ്.എസ്. സംസ്ഥാന ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാൾവഴികളിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മികവുറ്റ ക്യാംപസ് ടു കമ്യൂണിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എൻ.എസ്.എസിനു കഴിയുന്നുണ്ട്. സാമൂഹ്യ സുരക്ഷാ രംഗത്തും ഗൗരവമായ ഇടപെടലുകൾ എൻ.എസ്.എസ്. നടത്തുന്നുണ്ട്. 22 എൻ.എസ്.എസ്. സെല്ലുകളുമായി ചേർന്ന് 600 വീടുകൾ ഇവർ സംസ്ഥാനത്ത് നിർമിച്ചു നൽകി. എല്ലാ വർഷവും ഒരു നിശ്ചിത എണ്ണം വീടുകൾ നിർമിച്ചു നൽകാൻ ശ്രദ്ധിക്കുന്നുമുണ്ട്. ഭവനരഹിതരില്ലാത്ത കേരളമെന്ന സർക്കാരിന്റെ ലക്ഷ്യം വേഗത്തിലാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഉപകാരപ്രദമാണ്.

യുവജനങ്ങളിൽ നിസ്വാർഥ സേവന സന്നദ്ധതയും ഇടപെടലുകളും വളർത്തിയെടുക്കാൻ എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കു കഴിയുന്നുവെന്നത് ശ്ലാഘനീയമാണ്. സംസ്ഥാനത്ത് നാലു ലക്ഷത്തോളം എൻ.എസ്.എസ്. വൊളന്റിയർമാരാണുള്ളത്. സ്‌കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ തുടങ്ങി വിവിധ മേഖലകളിൽ എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. എൻജിനീയറിങ്, പോളിടെക്നിക് തുടങ്ങിയടങ്ങളിൽ ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ 27000 വൊളന്റിയർമാരും പ്രവർത്തിക്കുന്നു. ഇവരെ ഉപയോഗപ്പെടുത്തി ഇന്റഗ്രേറ്റഡ് ഫാമിങ്, ഗ്രീൻ പ്രോട്ടോക്കോൾ, ജലസംരക്ഷണം, സ്ത്രീ ശാക്തീകരണം, നേതൃപരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ എൻ.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രവർത്തന സമയത്തും എൻ.എസ്.എസ്. നൽകിയ സേവനങ്ങൾ വിലയേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടാൻ എൻ.എസ്.എസ്. വൊളന്റിയർമാർക്കു കഴിയണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എൻ.എസ്.എസിന്റെ 2018-19, 2019-20, 2020-21 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. എ.എ. റഹിം എംപി, മേയർ ആര്യാ രാജേന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

Next Post

കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; ആയുധക്കടത്തെന്ന് സംശയം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
യുഎഇയില്‍ ഡ്രോണുകള്‍ക്ക് വിലക്ക്

കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; ആയുധക്കടത്തെന്ന് സംശയം

പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി ; സമരവുമായി യൂണിയനുകള്‍ രംഗത്ത്

പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി ; സമരവുമായി യൂണിയനുകള്‍ രംഗത്ത്

പെറ്റികേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത് ; ഡിജിപി ഉത്തരവ്

പെറ്റികേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത് ; ഡിജിപി ഉത്തരവ്

കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ് ; 73 ലക്ഷം രൂപ എഡിഎസ് തട്ടിയെടുത്തതായി പരാതി

കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ് ; 73 ലക്ഷം രൂപ എഡിഎസ് തട്ടിയെടുത്തതായി പരാതി

എറണാകുളത്തും പെട്രോൾ പമ്പിൽ വൻ മോഷണം ; ഒന്നരലക്ഷവും മൊബൈലും കവർന്നു

എറണാകുളത്തും പെട്രോൾ പമ്പിൽ വൻ മോഷണം ; ഒന്നരലക്ഷവും മൊബൈലും കവർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In