തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങൾക്ക് തൊഴിൽ നല്‍കണം. ഒരു വർഷത്തിനുള്ളിൽ 2 നൂറു ദിന കർമ്മ പദ്ധതികളാണ് നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2 ലക്ഷത്തി 95,000 വീടുകൾ നിർമ്മിച്ചു. 114ഫ്ലാറ്റുകൾ പണി പൂർത്തിയായി.
15,000 പട്ടയം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. അതില്‍ 33530 പട്ടയം വിതരണം ചെയ്തു. 3570 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാണ്. 20750 ഓഫീസുകൾക്ക് കെ. ഫോൺ നൽകി. 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് പദ്ധതി പുരോഗമിക്കുന്നു. 3, 95,308 തൊഴിൽ അവസരം സൃഷ്ടിച്ചു. പി എസ് സി വഴി 22,345 പേർക്ക് നിയമന ശുപാർശ നൽകി. 1, 83,706 പേർക്ക് കഴിഞ്ഞ സർക്കാർ നിയമനം നൽകി. 105 പേരെ കെഎഎസ് വഴി നിയമിച്ചു. 10400 പുതിയ തൊഴിൽ അവസരങ്ങൾ മൂന്ന് ഐടി കമ്പനികളിൽ വന്നു. 29 ലക്ഷം ചതുശ്ര അടി ഐടി പാർക്കുകളിൽ നിർമ്മാണത്തിലാണ്.
വയനാട് കോഫി പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ടൂറിസം രംഗത്ത് ആഭ്യന്തര ടൂറിസത്തിൽ 20 21-51 % വർദ്ധനയുണ്ടായി. 1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 64.006 കുടുംബങ്ങൾ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങി.