കൊച്ചി: സംസ്ഥാനത്ത് ഐ ടി മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി.ആദ്യ ഐ ടി പാർക്ക് സംസ്ഥാനത്തു ഉണ്ടായെങ്കിലും വലിയ കുതിപ്പ് പിന്നീട് ഉണ്ടായില്ല..ഇത് മറികടക്കാന്‍ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്..കെ ഫോൺ ഇതിന്റെ ഭാഗമാണ്.ഐടി മേഖലയിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.കെ ഫോണിലൂടെ സൗജന്യ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കും. 30000 കിലോമീറ്റർ OFC സ്ഥാപിച്ച് ബൃഹത്തായ സംവിധാനം ആവിഷ്കരിക്കുകയാണ്.
.പല രംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്.കൊച്ചി മുതൽ കോയമ്പത്തൂർ വരെ ഹൈടെക് ഇൻഡസ്ട്രിയൽ കൊറിഡോർ വരികയാണ്.നിലവിലുള്ള ഐ ടി പാർക്കിനോട് അനുബന്ധമായായിരിക്കും ഇത്.കെ ഫോണിന്റെ അതിവേഗ ഒപ്റ്റിക്കൽ ഇവയെ ബന്ധിപ്പിക്കും.നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തും.നല്ലത് കാണാൻ പ്രയാസമുള്ള ചുരുക്കം ചിലർ ഇവിടെയുണ്ട്.എങ്കിലും ഐ ടി മേഖലയിലെ കുതിപ്പുകൾ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.