ദില്ലി : രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ (Thermal unit) സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര ഊർജ മന്ത്രാലയം. കൽക്കരി (coal) ലഭ്യത കുറവ് വൈദ്യുതി പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഈ അവസരത്തിലാണ് കേന്ദ്ര ഊർജ മന്ത്രാലയം 81 തെർമൽ യൂണിറ്റുകളുടെ പദ്ധതി രൂപീകരിക്കുന്നത്. 2026 ഓടെ കൽക്കരിക്ക് പകരം പുനരുപയോഗിക്കാവുന്ന രീതിയിൽ ഇവ മാറ്റാനാണ് ലക്ഷ്യം. ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ജനറേഷൻ യൂണിറ്റുകളും ടാറ്റ പവർ, അദാനി പവർ, സി ഇ എസ് സി, ഹിന്ദുസ്ഥാൻ പവർ എന്നിവയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള യൂണിറ്റുകളും ഉൾപ്പെടുന്നു.
2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി വർദ്ധിപ്പിക്കാനും 2070-ഓടെ കാർബൺ പുറന്തള്ളൽ കുറച്ച് കാർബൺ സീറോ സമ്പദ്‌വ്യവസ്ഥയാക്കാനും തെർമൽ യൂണിറ്റുകള് ആരംഭിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നു.