തൃശ്ശൂർ : കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ. സമാന്തര പൂരം എക്സിബിഷൻ നടത്തി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. പൂരം നടത്തിപ്പിന് ദേവസ്വങ്ങൾക്കുളള സാമ്പത്തികം എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന വരുമാനമാണെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു. തൃശ്ശൂർ പൂരം എക്സിബിഷൻ തകർക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നതായി വിമർശനം. പൂരം നടത്തിപ്പിന് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി സഹായമാകുന്നത് എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന വരുമാനം. അത് തകർക്കാൻ സമാന്തര എക്സിബിഷൻ കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നുവെന്ന് ഗിരീഷ് പറഞ്ഞു.