ചിക്കാഗോ: യുഎസില്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചിക്കാഗോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് രാവിലെ ഒമ്പതിന് വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം.
ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരന് സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഫ്ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരന് പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരുവിവരവും പുറത്തുവിട്ടില്ല. സെപ്തംബര്‍ 11 ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു.