കോയമ്പത്തൂര്‍: 2022 ഒക്ടോബറിലെ കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ആറ് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
ഇയാളെ സഹായിക്കുകയും ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളാവുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ, ഫിറോസ് , റിയാസ്, അഫ്‌സര്‍ ഖാന്‍, നവാസ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. മുഹമ്മദ് അസ്ഹറുദ്ദീനില്‍ നിന്ന് പിടികൂടിയ പെന്‍ഡ്രൈവില്‍ നിന്ന്, ജമേഷ മൂബീന്റെ ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.