തിരുവനന്തപുരം> കയര്‍, ഖാദി മേഖലകളിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം 15.15 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ തൊഴിലെടുക്കുന്നവര്‍ക്കായി 8.07 കോടി രൂപയും കയര്‍ തൊഴിലാളികള്‍ക്കായി 7.08 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കാല്‍ ലക്ഷത്തിലേറെ തൊഴിലാളികള്‍ക്കാണ് തുക ലഭിക്കുക. ഖാദി മേഖലയിലെ 12500 തൊഴിലാളികള്‍ക്കും കയര്‍ മേഖലയിലെ 12879 തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും. ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 90 കോടി രൂപയാണ് ഈ വര്‍ഷം വകയിരുത്തിയത്. നേരത്തെ അനുവദിച്ച തുക നിശ്ചിത സമയത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 76.69 കോടി രൂപയാണ് ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം ഖാദി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. റിബേറ്റ് ഇനത്തില്‍ 29.7 കോടിയും പദ്ധതി വിഹിതമായി 26.98 കോടി രൂപയും ചെലവഴിച്ചു. കയര്‍ മേഖലയില്‍ 41.49 കോടി രൂപ ഈ സര്‍ക്കാര്‍ ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം ചെലവഴിച്ചു. 2000 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്.
കയര്‍, ഖാദി മേഖലകള്‍ ആധുനികീകരിക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.