• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

by Web Desk 06 - News Kerala 24
October 14, 2024 : 2:19 pm
0
A A
0
അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

ഒടുവില്‍ അഞ്ചൂറ് വര്‍ഷം നീണ്ട് നിന്ന ആ പ്രഹേളികയ്ക്കുള്ള ഉത്തരം സാങ്കേതി വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. അതെ അമേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത ക്രിസ്റ്റഫർ കൊളംബസിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.  സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ പ്രശസ്തനായ കപ്പലോട്ടക്കാരനും  പര്യവേക്ഷകനുമായ ക്രിസ്റ്റഫർ കൊളംബസിന്‍റെതാണെന്ന 20 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഗവേഷകര്‍ ഉറപ്പിച്ചത്. ഫോറൻസിക് ശാസ്ത്രജ്ഞർ ഡിഎൻഎ വിശകലനത്തിലൂടെ ഇത് സ്ഥിരീകരിച്ചതെന്ന്  ഡെയ്ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതോടെ  1506-ൽ മരണമടഞ്ഞ ആ പര്യവേക്ഷകനെ കുറിച്ചുള്ള 500 വർഷം പഴക്കമുള്ള നിഗൂഢത ഒഴിഞ്ഞു.

കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൊളംബസ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജനായിരുന്നു. സ്‌പെയിനിലെ വാലെൻസിയ ആകാം അദ്ദേഹത്തിന്‍റെ ജന്മദേശമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.  15 -ാം നൂറ്റാണ്ടിന്‍റെ അവസാനം വടക്കൻ ആഫ്രിക്ക അടക്കം ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായ ദേശങ്ങളിലേക്കും ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബാൽക്കൺ പ്രദേശങ്ങളിലേക്കും കുടിയേറിയവരാണ് സെഫാർഡിക് ജൂതർ. സ്‌പെയിനിലും പോർച്ചുഗലിലുമായി ജീവിച്ച ക്രിസ്റ്റഫര്‍ അന്ന് സ്പെയിന്‍ രാജാവില്‍ നിന്നുമുണ്ടായ മതപീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ തന്‍റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും ഗവേഷകർ കരുതുന്നു.

കൊളംബസിന്‍റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നൊള്ളൂ. കൊളംബസിന്‍റെ ജന്മദേശത്തെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ – പോളിഷ് വംശജനോ ആകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ജൂതവംശജനാണെന്ന് പുതിയ പഠനം പറയുന്നു. ക്യൂബ വഴി സ്‌പെയിനിലേക്കെത്തിയ ക്രിസ്റ്റഫര്‍ 1506ൽ  54 -ാം വയസിൽ സ്‌പെയിനിലെ വല്ലഡാലിഡില്‍ വച്ച് അന്തരിച്ചു. കരീബിയൻ ദ്വീപായ ഹിസ്‌പാനിയോളയിൽ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1542 -ൽ മൃതദേഹാവശിഷ്ടങ്ങൾ അവിടെ എത്തിച്ചു. എന്നാൽ, 1795 -ൽ ക്യൂബയിലേക്കും 1898 -ൽ സെവിയയിലേക്കും മൃതദേഹം മാറ്റി.

ക്രിസ്റ്റഫർ കൊളംബസിന്‍റെ മൃതദേഹം അടക്കം ചെയ്തിടത്ത് നിന്നും ഇത്തരത്തില്‍ ഒന്നിലധികം തവണ പുറത്തെടുത്ത് മാറ്റി സ്ഥാപിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ ശവക്കുഴി കണ്ടെത്താന്‍ ഗവേഷകര്‍ ഏറെ പാടുപെട്ടു. എന്നാല്‍, പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ ക്രിസ്റ്റഫർ കൊളംബസിന്‍റെതാണെന്ന മുന്‍ സിദ്ധാന്തം ശരിയാണെന്ന് തെളിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു.  കൊളംബസിനെ അടക്കിയ പള്ളി എന്ന നിലയില്‍ സെവില്ലെ കത്തീഡ്രലിൽ പ്രശസ്തമായിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഇല്ലായിരുന്നു. ഇതാണ് ഡിഎന്‍എ പഠനത്തിലൂടെ വ്യക്തമായത്.

2003 -ലാണ് ഫോറൻസിക് ശാസ്ത്രജ്ഞൻ മിഗുവൽ ലോറെന്‍റിനും ചരിത്രകാരൻ മാർസിയൽ കാസ്ട്രോയ്ക്കും ഇത് തുറന്ന് പരിശോധന ആരംഭിച്ചത്. കോളംബസിന്‍റെ സഹോദരന്‍ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡിഎൻഎയുമായി ലഭ്യമായ ഡിഎന്‍എ ഗവേഷക സംഘം പരിശോധിച്ചു. ഇങ്ങനെയാണ് ലഭിച്ചത് ക്രിസ്റ്റഫർ കൊളംബസിന്‍റെ ശരീരാവശിഷ്ടം തന്നെയെന്ന് ഉറപ്പാക്കിയത്. ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സ്പെയിനിന്‍റെ ദേശീയ ബ്രോഡ്കാസ്റ്ററായ ടിവിഇയിൽ ശനിയാഴ്ച മുതല്‍ “കൊളംബസ് ഡിഎൻഎ: ദി ട്രൂവൽ ഒറിജിൻ” എന്ന പ്രോഗ്രാമിലൂടെ സംപ്രേഷണം ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ്

Next Post

സിസിടിവി ദൃശ്യങ്ങളിൽ ഓടിപ്പോകുന്ന ഒരാൾ; പത്തനംതിട്ടയിൽ സ്കൂൾ ബസിനും ഗ്യാസ് ഡെലിവറി വാനിനും തീപിടിച്ചത് ദുരൂഹം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

സിസിടിവി ദൃശ്യങ്ങളിൽ ഓടിപ്പോകുന്ന ഒരാൾ; പത്തനംതിട്ടയിൽ സ്കൂൾ ബസിനും ഗ്യാസ് ഡെലിവറി വാനിനും തീപിടിച്ചത് ദുരൂഹം

മാലാ പാര്‍വതിയെ കുടുക്കാൻ ശ്രമം, തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടതും വെളിപ്പെടുത്തി നടി

മാലാ പാര്‍വതിയെ കുടുക്കാൻ ശ്രമം, തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടതും വെളിപ്പെടുത്തി നടി

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു; 4 ജില്ലകളിൽ അതിശക്തമായ മഴ സാധ്യത, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

അതിശക്ത മഴക്കൊപ്പം കേരള തീരത്ത് റെഡ് അലർട്ടും; കള്ളക്കടൽ പ്രതിഭാസത്തിനടക്കം സാധ്യത, ജാഗ്രത നിര്‍ദേശം

‘ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’: പി ജയരാജൻ

പി ജയരാജൻ വധശ്രമക്കേസിലെ പ്രതികൾക്കെതിരായ അപ്പീൽ ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In