തിരുവനന്തപുരം : വരാന്‍ പോകുന്നത് ജനാധിപത്യ സി പ്ലെയിന്‍ പദ്ധതിയാണ്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സി പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേല്‍പ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലാളി സംഘടനകള്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തൊഴിലാളി സംഘടനകള്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തെകുറിച്ച് പരമാവധി ചർച്ചകൾ നടത്തും. വിനോദസഞ്ചാര മേഖലയ്ക്ക് പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.