കാസര്‍കോട് : രാജപുരം ചാമുണ്ഡിക്കുന്നിൽ എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി (58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നു പൊലീസ് അറിയിച്ചു.