തിരുവനന്തപുരം : ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ‘ചുരുളി’ സിനിമ കാണാന്‍ പോലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.