കാസർകോട്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി. കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.