കഴക്കൂട്ടം : പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെടിവെച്ചാൻകോവില്‍ സ്വദേശി സദ്ദാം ഹുസൈൻ (34) പോലീസ് അറസ്റ്റ് ചെയ്തു.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24 ന് പെണ്‍കുട്ടിയും സഹോദരനും ഒരുമിച്ച് സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ബൈക്കില്‍ എത്തിയ പ്രതി അച്ഛന്‍റെ സുഹൃത്താണെന്നും സ്കൂളില്‍ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കില്‍ കയറ്റി. സഹോദരനെ വഴിയില്‍ നിർത്തിയിട്ട് കടയില്‍ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെയും കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. 29ന് ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പറയുന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയില്‍ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.