കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങി വരവേ അധ്യാപകൻ മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തിൽ ഹിൽ പാലസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരൺ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.












