തിരുവനന്തപുരം: സില്‍വര്‍ലൈനിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുണ്ട്. ഇടനിലക്കാരെ വെച്ച് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ലെന്നും അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പംനിന്ന് സമരംചെയ്യുമെന്ന് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
ഡിപിആറില്‍ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ ഇതിന് ഇരകളാണ്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ബഫര്‍ സോണിലുള്ളവര്‍ക്ക് ലഭിക്കില്ലെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി മാത്രമാണ് സില്‍വര്‍ലൈനിന് പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.