ദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരമാണ് നഷ്ടമാകുന്നത്. സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് നടപടി. ഗുജറാത്ത്, ബംഗാള്‍, തമിഴ്നാട് അടക്കമള്ള സംസ്ഥാനങ്ങിലേതാണ് മെഡിക്കല്‍ കോളേജുകള്‍.