പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടിയിലായി. നാട്ടുകൽ കല്ലംപറമ്പിൽ അജാസ് (21), തച്ചനാട്ടുകര പാലോട് പുത്തനങ്ങാടി നിഷാദ് (31), നാട്ടുകൽ പാറക്കല്ലിയിൽ ഷഹബുദ്ദീൻ (34) എന്നിവരെയാണ് നാട്ടുകൽ സി.ഐ ബഷീർ ചിറക്കലും സംഘവും പിടികൂടിയത്.മുറിയങ്കണി പാലം കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ചെത്തല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ലഹരി മരുന്നുമായി കാറിൽ എത്തിയ സംഘം തച്ചനാട്ടുകര നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചെത്തല്ലൂർ മുറിയങ്കണിയിൽ വെച്ച് പൊലീസ് സംഘത്തിന്റെ പിടിയിലായി. പരിശോധനയിൽ ഇവരിൽ നിന്ന് 5.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.