ദില്ലി : രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹർജി സുപ്രീംകോടതി തള്ളി. റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കോടതിക്ക് അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഏതെങ്കിലും റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തയാറാണോയെന്നും ചോദ്യമുണ്ടായി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യഹർജി സമർപ്പിച്ചിരുന്നത്.