തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി ഇടത് മുന്നണിയിൽ ആശയക്കുഴപ്പം. പുനഃസംഘടന നവകേരള സദസിന് മുൻപാണോ ശേഷമാണോ വേണ്ടത് എന്നതിലാണ് ആശയ കുഴപ്പം. നവംബർ 19നാണ് സർക്കാരിന് രണ്ടര വർഷം തികയുക. സർക്കാരിന്റെ വിലയിരുത്തലാകും എന്നതുകൊണ്ട് നിലവിലെ മന്ത്രിമാർ എല്ലാം വേണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അടുത്ത രണ്ടര വർഷത്തെ പ്രവർത്തനം കൂടി കണക്കിലെടുക്കുന്നത് കൊണ്ട് പുതിയ മന്ത്രിമാർ വേണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. സദസ് കഴിഞ്ഞ് പുനഃസംഘടന നടത്തുന്നതിൽ ഗണേഷിന് എതിർപ്പുണ്ട്. പുനഃസംഘടനയിൽ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. ഇതിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.