ദില്ലി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് ജാലോഡിലും മത്സരിക്കും. ചുരുവിൽ ബിജെപി വിട്ട് ഇന്നലെ കോൺഗ്രസിലെത്തിയ രാഹുൽ കസ്വാന് സീറ്റ് നൽകി. അസമിലെ ജോർഹാട്ടിൽ ഗൗരവ് ഗോഗോയി മത്സരിക്കും. നാല്പത്തിമൂന്ന് സ്ഥാനാർത്ഥികളിൽ ഇരുപത്തഞ്ച് പേരും അൻപത് വയസിൽ താഴെ പ്രായമുയുള്ളവരാണ്. 19 പേർ എസ്സി എസ്ടി വിഭാഗക്കാരാണ്.