തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് വിവേക് എച്ച്.നായരെ (ശംഭു) കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടിവ് അംഗമാണ് വിവേക്. കഴിഞ്ഞ ദിവസം പാലക്കാട്ടു നടന്ന യൂത്ത് കോൺഗ്രസ് ക്യാംപിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ സംഘടനയിൽനിന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.