ഇടുക്കി> എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനര്‍ ഒ ആര് ശശി. ഡീന്‍ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാല്‍ എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ ആര് ശശി പറഞ്ഞു.എംഎം മണിയെ കാണാന്‍ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ ആര് ശശി അധിക്ഷേപിച്ചു.
മൂന്നാറില്‍ നടന്ന യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി സാംസ്കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന നടത്തിയത്. എം എം മണി എംഎല്‍എക്കെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവിനെതിരെയും നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളാണ് ശശി നടത്തിയത്.