തിരുവനന്തപുരം : ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയം സംഘപരിവാര്‍ ഉപയോഗപ്പെടുത്തി. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ബിജെപിയിലേക്ക് ചേക്കേറി. കോണ്‍ഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതികള്‍ക്ക് അംഗീകരിക്കാനായില്ല. ഇത്തരം ചിന്താഗതിക്കാര്‍ കോണ്‍ഗ്രസ് വിട്ട് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറിയെന്നും കോടിയേരി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ഇതിന് മറുപടിയെന്നോണമാണ് കോടിയേരിയുടെ ലേഖനം.